കുളിമുറിയിൽ രഹസ്യ ക്യാമറ, യുവഡോക്ടർ അറസ്റ്റിൽ

Written by Web Desk1

Published on:

ചെന്നൈ: വാടകയ്ക്ക് താമസിക്കുന്ന യുവതിയെ നിരീക്ഷിക്കാന്‍ കുളിമുറിയിൽ രഹസ്യ ക്യാമറ (Secret camera) സ്ഥാപിച്ച ദന്ത ഡോക്ടർ പിടിയിൽ. ചെന്നൈയിലെ റോയപുരത്താണ് സംഭവം. വാടക വീട്ടിലെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തുകയും ഇവയിൽ ചിലത് സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യാനും ശ്രമിച്ച സംഭവത്തിലാണ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥി കൂടിയായ ദന്ത ഡോക്ടർ പിടിയിലായത്.

സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്. വീട് വൃത്തിയാക്കുന്നതിനിടയിലാണ് കുളിമുറിയുടെ തറയിൽ ഒരു പേന പോലുള്ള ഉപകരണം വീണു കിടക്കുന്നത് യുവതി ശ്രദ്ധിക്കുന്നത്. ഇതിൽ നിന്ന് ചെറിയ ചുവന്ന പ്രകാശം ശ്രദ്ധയിൽപ്പെട്ടതോടെ യുവതി സംഭവം ഭർത്താവിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് ഈ രഹസ്യ ക്യാമറയുമായി ദമ്പതികൾ പൊലീസ് സ്റ്റേഷനിലെത്തുന്നത്.

കുളിമുറിയുടെ ജനലിന് സമീപത്ത് വച്ചിരുന്ന ക്യാമറ അബദ്ധത്തിൽ താഴെ വീണതോടെയാണ് നടന്നിരുന്ന കുറ്റകൃത്യം പുറത്തായത്. വീട്ടുടമയുടെ മകനായ 36കാരനാണ് രഹസ്യ ക്യാമറ വച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വിശദമായി. വീട്ടുടമയുടെ മകനും ദന്ത ഡോക്ടറുമായ ഇബ്രഹാമിനെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയാണ് യുവ ഡോക്ടർ അറസ്റ്റിലായത്. വീടിന്റെ ഒരു ഭാഗമായിരുന്നു വീട്ടുടമ വാടകയ്ക്ക് നൽകിയിരുന്നത്. വർഷങ്ങളായി ഇവിടെ താമസിച്ചിരുന്നവരാണ് യുവ ദമ്പതികൾ.

See also  ഡീസലൊഴിച്ച് സ്വയം തീ കൊളുത്തിയ യുവതി മരിച്ചു

Leave a Comment