ബിജെപി നേതാവ് (BJP leader) രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍(Ranjith sreenivasan murder case) വധശിക്ഷ വിധിച്ച ജഡ്ജിയെ(trial court judge) ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളും തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ ഒരാളുമാണ് പിടിയിലായത്. മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജി വി.ജി ശ്രീദേവിക്കെതിരെയായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിയും അധിക്ഷേപവും ഉയര്‍ന്നത്. രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ(capital punishment) വിധിച്ചതിന് പിന്നാലെയായിരുന്നു സംഭവം. ഭീഷണിയുടെ(threat) പശ്ചാത്തലത്തില്‍ ജഡ്ജിക്ക് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. എസ് ഐ അടക്കം 5 പൊലീസുകാരാണ് ജഡ്ജിക്ക് സുരക്ഷയൊരുക്കുന്നത്.
കഴിഞ്ഞ ദിവസമാണ് രണ്‍ജിത് ശ്രീനിവാസ് വധക്കേസില്‍ വിചാരണക്കോടതി വിധി പ്രഖ്യാപിച്ചത്. ശിക്ഷാവിധി അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. പ്രതികളെല്ലാം എസ്ഡിപിഐ- പോപ്പുലർഫ്രണ്ട് പ്രവർത്തകരാണ്. പ്രതികൾ ഒരു വിധത്തിലുള്ള ദാക്ഷണ്യവും അർഹിക്കുന്നില്ലെന്ന് കോടതി ശിക്ഷാവിധിയിൽ വ്യക്തമാക്കിയിരുന്നു.
2021 ഡിസംബർ 19 ന് രൺജീത് ശ്രീനിവാസിനെ ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. അതേസമയം, കേസിലെ പത്താം പ്രതി മുല്ലയ്ക്കൽ വട്ടക്കാട്ടുശേരി നവാസ് പക്ഷാഘാതത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിധി പ്രസ്താവത്തിന് മുന്നോടിയായി പ്രതികളെ ആലപ്പുഴ മെഡിക്കൽ കോളേജിൽ ആരോഗ്യ പരിശോധനകൾക്ക് വിധേയരാക്കിയിരുന്നു.