കേന്ദ്ര ബജറ്റ് 2024; പ്രതീക്ഷയോടെ കേരളം…..

Written by Web Desk1

Published on:

തിരുവനന്തപുരം: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാനത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ കേരളവും പ്രതീക്ഷയിലാണ്. തുടർച്ചയായ ആറാം തവണ ബജറ്റ് അവതരിപ്പിക്കുന്നത് നിർമ്മല സീതാരാമൻ തന്നെയാണ്. ഇക്കുറി കേരളവും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബജറ്റ് പ്രഖ്യാപനത്തിനായി. അതിന് നിരവധി കാരണങ്ങളുണ്ട്.

കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച ശേഷം, കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞു മുറുക്കിയതിന് ശേഷമുള്ള ആദ്യ ബജറ്റാണിത്. മുൻപെങ്ങുമില്ലാത്ത വിധം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് ഉഴലുന്ന ഒരു സമയം കൂടിയാണിത്. ഈ സാഹചര്യത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് കേരളത്തിന് പ്രയോജനകരമായ പദ്ധതികൾ അവതരിപ്പിക്കുമോ എന്നതാണ് എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നത്.

മുൻ വർഷങ്ങളിൽ കേരളത്തിന് മാത്രമെന്ന നിലയിൽ വലിയ പ്രഖ്യാപനങ്ങളൊന്നും കേന്ദ്ര ബജറ്റിൽ ഉണ്ടായിരുന്നില്ലെന്നത് മാത്രമല്ല, പലപ്പോഴും സംസ്ഥാനം മുന്നോട്ട് വച്ച ആവശ്യങ്ങളെ കേന്ദ്രം തിരസ്‌കരിക്കുകയാണ് ചെയ്‌തത്‌. എന്നാൽ ദക്ഷിണേന്ത്യ പിടിച്ചെടുക്കാൻ കോപ്പുകെട്ടുന്ന ബിജെപി ഇക്കുറി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വേണ്ടി ബജറ്റിൽ എന്താവും ഒരുക്കുക എന്നതാണ് സർപ്രൈസ്.

കേരളത്തിന്റെ പ്രതീക്ഷകൾ:

സിൽവർലൈൻ പദ്ധതിയുടെ അനുമതി, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വയബിലിറ്റി ഗ്യാപ് ഫണ്ടിങ്ങിനായി 837 കോടി രൂപ, വിഴിഞ്ഞം കേന്ദ്രീകരിച്ച് ലോജിസ്‌റ്റിക് ഹബ്, കൊച്ചി മെട്രോയുടെ തുടർ വികസനം, തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികൾക്ക് ധനസഹായം, സംസ്ഥാനത്തെ മറ്റ് തുറമുഖങ്ങളുടെ വികസനം എന്നിങ്ങനെ നിരവധി ആവശ്യങ്ങൾ കേരളം കാലങ്ങളായി ഉന്നയിക്കുന്നുണ്ട്.

യുവാക്കൾ മുതൽ കർഷകർ വരെ; വരാനിരിക്കുന്ന കേന്ദ്ര ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുക ഈ അഞ്ച് മേഖലകളിൽ…യുവാക്കൾ മുതൽ കർഷകർ വരെ; വരാനിരിക്കുന്ന കേന്ദ്ര ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുക ഈ അഞ്ച് മേഖലകളിൽ…

ഇക്കുറിയും ഇവ ഔദ്യോഗികമായി മുന്നോട്ട് വെച്ചിട്ടില്ലെങ്കിലും, കേരളം പ്രഥമ പരിഗണന നൽകുന്ന വിഷയങ്ങൾ ഇവയാണ്. റബറിന്റെ താങ്ങുവില 170 രൂപയിൽ നിന്ന് 250 രൂപയായി വർധിപ്പിക്കുന്നതുൾപ്പെടെ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിന്റെ റേഷൻ വിഹിതം വർധിപ്പിക്കണമെന്ന ആവശ്യവും നിരന്തരം ഉയരുന്നതാണ്. എന്നാൽ ഇടക്കാല ബജറ്റായതിനാൽ ഇവ പരിഗണിക്കപ്പെടുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.

മുൻപ് പ്രത്യേകമായി അവതരിപ്പിച്ചിരുന്ന റെയിൽവേ ബജറ്റ് ഇപ്പോൾ കേന്ദ്ര ബജറ്റിനോടൊപ്പം ആയതിനാൽ ഈ മേഖലയിലും കേരളത്തിന് ആവശ്യങ്ങളും പ്രതീക്ഷകളുമുണ്ട്. വന്ദേഭാരത് ട്രെയിനുകൾ എണ്ണം കൂട്ടുക, ട്രെയിനുകളുടെ വേഗം കൂട്ടൽ, സ്‌റ്റേഷൻ നവീകരണം തുടങ്ങിയവ തന്നെയാണ് പ്രഥമ പരിഗണന.

അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് വരണ്ടേ..? ഈ അഞ്ച് വഴികൾ പരീക്ഷിക്കൂ, വീട്ടമ്മമാർക്ക് വരുമാനം ഉറപ്പ്…അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് വരണ്ടേ..? ഈ അഞ്ച് വഴികൾ പരീക്ഷിക്കൂ, വീട്ടമ്മമാർക്ക് വരുമാനം ഉറപ്പ്…

അങ്കമാലി-എരുമേലി ശബരിപാത, തിരുവനന്തപുരം-കായംകുളം , ഷൊർണൂർ-മംഗളൂരു സെക്‌ഷനുകളിൽ ഓട്ടമാറ്റിക് സിഗ്നലിങ്, പാലക്കാട് ടൗൺ സ്‌റ്റേഷൻ ടെർമിനലായി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പിറ്റ്‌ലൈൻ നിർമാണം, നേമം ടെർമിനലിന്റെ മാസ്‌റ്റർപ്ലാൻ രണ്ടാംഘട്ടം, തിരുവനന്തപുരം-കന്യാകുമാരി, അമ്പലപ്പുഴ-എറണാകുളം പാത ഇരട്ടിപ്പിക്കൽ തുടങ്ങി ഒരുപാട് പദ്ധതികൾ കേരളം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

See also  ഓടുന്ന ട്രെയിനിൻ്റെ മുകളിൽ കിടന്ന് യാത്ര ; റെയിൽവേ പൊലീസ് യുവാവിനെ പിടികൂടി

Leave a Comment