ശ്രീരാമനെക്കുറിച്ചുളള വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ പി. ബാലചന്ദ്രന്‍ എം.എല്‍.എക്ക് സി.പി.ഐയുടെ പരസ്യശാസന

Written by Taniniram

Published on:

ശ്രീരാമനെ അപമാനിക്കുന്ന തരത്തില്‍ വിവാദ ഫേസ്ബുക്ക് പോസ്റ്റിട്ട തൃശൂര്‍ എം.എല്‍.എ പി. ബാലചന്ദ്രനെതിരെ പാര്‍ട്ടിയുടെ അച്ചടക്ക നടപടി. എം.എല്‍.എയെ പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ചതായി സി.പി.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് അറിയിച്ചു. ഇന്ന് ചേര്‍ന്ന പാര്‍ട്ടി ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് ബാലചന്ദ്രനെതിരെ നടപടിയെടുക്കാന്‍ തീരുമാനമുണ്ടായത്.

പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ച് എം.എല്‍.എ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട നേതാവും ജനപ്രതിനിധിയുമായ പി. ബാലചന്ദ്രന്റെ ഭാഗത്തുനിന്ന് പാര്‍ട്ടി നിലപാടുകള്‍ക്ക് യോജിക്കാത്തവിധത്തിലുളള നടപടി ഗുരുതരമായ അച്ചടക്കലംഘനമായാണ് എക്‌സിക്യൂട്ടീവ് വിലയിരുത്തിയത്.

See also  വെന്തുരുകി കേരളം; ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തിരയോഗം വിളിച്ച് സര്‍ക്കാര്‍…സംസ്ഥാനത്ത് സ്‌കൂള്‍-കോളേജുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം

Related News

Related News

Leave a Comment