അഹിന്ദുക്കൾക്ക് തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ പ്രവേശനം നിഷേധിച്ചു

Written by Web Desk1

Published on:

ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലെ കൊടിമരത്തിനപ്പുറത്തേക്ക് ഇനി മുതൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് മദ്രാസ് ഹൈക്കോടതി (Madras highcourt ). ശ്രീകോവിലിനുളളിലേക്ക് അഹിന്ദുക്കളുടെ പ്രവേശനം തടയുന്നതിന് ഹിന്ദു റിലീജിയസ് ആൻഡ് ചാരി​റ്റബിൾ എൻഡോമെന്റ് വകുപ്പിനോട് (H R & C E) ബോർഡുകൾ സ്ഥാപിക്കാനും കോടതി ഉത്തരവിട്ടു. ദിണ്ടിഗൽ (Dindigal) ജില്ലയിൽ സ്ഥിതി ചെയ്യുന്ന അരുൾമിഗു പളനി ദണ്ഡായുദപാണി ക്ഷേത്രത്തിലെ കൊടിമരത്തിനുപ്പറുത്തേക്ക് അഹിന്ദുക്കളുടെ പ്രവേശനം തടയുന്നതുമായി ബന്ധപ്പെട്ട് ഡി സെന്തിൽ കുമാർ എന്ന ഭക്തൻ സമർപ്പിച്ച ഹർജിയിൽ വിധി പറയുന്നതിനിടെ ജസ്​റ്റിസ് എസ് ശ്രീമതി അദ്ധ്യക്ഷയായ ബെഞ്ചാണ് ഉത്തരവിട്ടത്.

തമിഴ്നാട് ടൂറിസം വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, എച്ച്ആർ ആൻഡ് സിഇ (H R & C E) വകുപ്പ് മേധാവി, ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസർ തുടങ്ങിയവർക്കെതിരെയാണ് സെന്തിൽ കുമാർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. അഹിന്ദുക്കൾക്ക് ക്ഷേത്രത്തിന്റെ കൊടിമരത്തിനപ്പുറത്തേക്ക് പ്രവേശനമില്ലെന്ന ബോർഡുകൾ സ്ഥാപിക്കണമെന്നും കോടതി അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഈ ഉത്തരവ് എല്ലാ ക്ഷേത്രങ്ങളിലെയും അധികൃതർക്ക് ബാധകമാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.ക്ഷേത്രങ്ങളിലേക്ക് അഹിന്ദുക്കൾ എത്തുകയാണെങ്കിൽ ഹിന്ദു മതത്തെയും ആചാരത്തേയും വിശ്വസിക്കുമെന്ന് ഉറപ്പാക്കിയതിന് ശേഷമേ കൊടിമരത്തിനപ്പുറത്തേക്ക് പ്രവേശനാനുമതി നൽകാവൂയെന്ന് അധികൃതർ ഉറപ്പാക്കേണ്ടതുണ്ട്.

ഇത് പ്രകാരം ക്ഷേത്രങ്ങളിലേക്ക് പ്രവേശിക്കുന്നവരുടെ വിശദവിവരങ്ങൾ കൃത്യമായി ശേഖരിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം,അഹിന്ദുക്കൾ തമിഴ്നാട്ടിലെ പല ക്ഷേത്രങ്ങളിലും പ്രവേശിച്ചിട്ടുളള ചില സംഭവങ്ങളും ഹൈക്കോടതി കഴിഞ്ഞ ദിവസം പരാമർശിച്ചു. അരുൾമിഗു ബൃഹദീശ്വര ക്ഷേത്രത്തിൽ അന്യമതത്തിൽപ്പെട്ട ഒരു കൂട്ടം ആളുകൾ വിനോദയാത്രയ്ക്കിടെ എത്തിയിരുന്നുവെന്നും ക്ഷേത്രപരിസരത്തുവച്ച് മാംസാഹാരം കഴിച്ചതായും റിപ്പോർട്ടുകളുണ്ട്.

അതുപോലെ ഈ മാസം 11ന് കുറച്ച് അഹിന്ദുക്കൾ മധുരയിലെ അരുൾമിഗു മീനാക്ഷി സുന്ദരേശ്വർ ക്ഷേത്രത്തിൽ പ്രവേശിച്ച് പ്രാർത്ഥന നടത്തിയതായും വാർത്തകൾ പുറത്തുവന്നിരുന്നു. ഹിന്ദുക്കൾക്ക് പൂർണസ്വാതന്ത്ര്യത്തോടെ പ്രാർത്ഥന നടത്താനും ക്ഷേത്രങ്ങളിൽ പ്രവേശിക്കാനുമുളള അവകാശമുണ്ട്. അതിനാൽ ഇത് കാത്തുസൂക്ഷിക്കേണ്ട പരിപൂർണ ഉത്തരവാദിത്വം എച്ചആർ ആൻഡ് സിഇ വകുപ്പിനാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Related News

Related News

Leave a Comment