അയോധ്യ രാമക്ഷേത്രത്തിൽ ദർശന സമയം നീട്ടി

Written by Web Desk1

Published on:

അയോധ്യ : അയോധ്യയിലെ പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷം ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. 23 മുതലാണ് ദർശനത്തിന് ആളെ പ്രവേശിപ്പിച്ച് തുടങ്ങിയത്. അയോധ്യ രാമക്ഷേത്രത്തിലെ നിലയ്‌ക്കാത്ത ഭക്തജന പ്രവാഹം കണക്കിലെടുത്ത് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ദർശനത്തിന്റെയും ആരതിയുടെയും സമയക്രമം പുറത്തുവിട്ടു.

പുതുക്കിയ സമയക്രമ പ്രകാരം ശ്രീം​ഗാർ ആരതി രാവിലെ 4.30നും മം​ഗള ആരതി 6.30നുമാകും നടക്കുക. രാവിലെ 7 മണിമുതൽ ഭക്തർക്ക് ക്ഷേത്രത്തിൽ ദർശനത്തിനായി പ്രവേശിക്കാം.

ഭോ​ഗ് ആരതി ഉച്ചയ്‌ക്കും വൈകിട്ടത്തെ ആരതി രാത്രി 7.30നുമാകും നടക്കുക. ഭോ​ഗ് ആരതിയുടെ രണ്ടാംഘട്ടം രാത്രി എട്ടിനും നടക്കും. രാത്രി പത്തിന് ശയൻ ആരതിയോടെ ഒരു ദിവസത്തെ പൂജകൾക്ക് സമാപനമാകും.

Related News

Related News

Leave a Comment