തിരുവനന്തപുരത്ത് സബ് ജയില്‍ ഉദ്യോഗസ്ഥന്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സബ് ജയില്‍ സൂപ്രണ്ട് എസ്. സുരേന്ദ്രന്‍ (55) ആണ് കാല്‍വഴുതി കിണറ്റില്‍ വീണ് മരിച്ചത്. വെങ്ങാനൂര്‍ വെണ്ണിയൂര്‍ സ്വദേശിയാണ്. വിഴിഞ്ഞം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം കിണറിനുള്ളില്‍നിന്ന് മൃതദേഹം പുറത്തെടുത്തു. ബിന്ദുവാണ് ഭാര്യ. മകന്‍ നിഖില്‍.
തിരുവനന്തപുരത്ത് സബ് ജയില്‍ സൂപ്രണ്ട് കിണറ്റില്‍ വീണ് മരിച്ച നിലയില്‍
Written by Taniniram
Published on: