ബിജുപ്രഭാകര്‍ കെ.എസ്.ആര്‍.ടി.സി സി എം.ഡി സ്ഥാനത്ത് നിന്ന് ഒഴിയുന്നു

Written by Web Desk1

Published on:

തിരുവനന്തപുരം: വൈദ്യുതബസ് വാങ്ങലില്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായുള്ള അഭിപ്രായവ്യത്യാസത്തില്‍ ബിജുപ്രഭാകര്‍ കെ.എസ്.ആര്‍.ടി.സി സി.എം.ഡി. സ്ഥാനത്തുനിന്ന് ഒഴിയാന്‍ സാധ്യത.

വൈദ്യുതബസുകള്‍ ലാഭകരമാണെന്ന റിപ്പോര്‍ട്ട് മന്ത്രി കുമാറിന് ലഭിക്കുന്നതിനുമുമ്പേ മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ മന്ത്രി ഉദ്യോഗസ്ഥരോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇ-ബസുകള്‍ ലാഭകരമല്ലെന്ന് പറഞ്ഞ വിഷയത്തില്‍ തീരുമാനം പാളിയതിലും ഗണേഷ് കുമാറിന് അതൃപ്തിയുണ്ട്.

പൊതുഗതാഗതത്തെക്കുറിച്ച് പഠിക്കാന്‍ ബിജുപ്രഭാകര്‍ ഓസ്‌ട്രേലിയിലെ സിഡ്നിയിലേക്ക് പോയതിനാല്‍ ജോയിന്റ് എം.ഡി. പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മന്ത്രിയോട് സംസാരിച്ചത്. സ്‌പെയര്‍പാര്‍ട്‌സ് വാങ്ങല്‍, ഓണ്‍ലൈന്‍ നിരീക്ഷണസംവിധാനം, ഡ്യൂട്ടി പരിഷ്‌കരണം എന്നിവയില്‍ ഉള്‍പ്പെടെ മുന്‍ഗാമി ആന്റണി രാജുവിന്റെ കാലത്തെ പരിഷ്‌കാരങ്ങളില്‍ കാതലായ മാറ്റം ഗണേഷ്‌കുമാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബിജുപ്രഭാകര്‍ തിങ്കളാഴ്ച മന്ത്രിയെ കാണുന്നുണ്ട്. സിറ്റി ഡിപ്പോകളിലെ ബസുകളുടെ ഷെഡ്യൂള്‍ പരിഷ്‌കരിക്കാന്‍ ബിജുപ്രഭാകര്‍ തിങ്കളാഴ്ച മന്ത്രിയെ കാണും.

See also  ഇരിങ്ങാലക്കുടയിൽ നിന്ന് ആലുവ മണപ്പുറത്തേക്ക്കെ എസ് ആർ ടി സി 13 പ്രത്യേക സർവ്വീസുകൾ: മന്ത്രി ഡോ.ആർ ബിന്ദു

Related News

Related News

Leave a Comment