Friday, April 18, 2025

ആയുര്‍വേദ കോളജ് ആശുപത്രിയില്‍ ഡ്രൈവര്‍ ഒഴിവ്

Must read

- Advertisement -

താല്‍ക്കാലിക നിയമനം; ഇന്റർവ്യൂ ഫെബ്രുവരി 3ന്

എറണാകുളം ജില്ലയിലെ ഗവണ്‍മെന്റ് ആയുര്‍വേദ കോളജ് ആശുപത്രിക്ക് കീഴില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഡ്രൈവര്‍ കം സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവിലേക്ക് ഇന്റര്‍വ്യൂ വഴി നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജോലിയാണ് ലഭിക്കുക.

അപേക്ഷകന്റെ പ്രായം 50 വയസില്‍ താഴെയായിരിക്കണം. കാഴ്ച്ച തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, വലിയ വാഹനങ്ങളായ ബസ്, ടാങ്കര്‍ ലോറി എന്നിവ ഓടിക്കുന്നതിന് വേണ്ട ഹെവി ലൈസന്‍സ്, ബാഡ്ജ് എന്നിവയുടെ ഒറിജിനല്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.


താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 3ന് ഉച്ചയ്ക്ക് 2.00 മണിക്ക് തൃപ്പൂണിത്തറ ആയുര്‍വേദ കോളജ് ആശുപത്രി ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0484 2777489

See also  വൃദ്ധ മരിച്ച നിലയില്‍, മൃതദേഹത്തിന് 2 ദിവസം പഴക്കം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article