താരവിവാഹങ്ങള്‍ ആഘോഷിക്കുകയാണ് മലയാളികള്‍. സ്വാസികയുടെയും പ്രേംജേക്കബിന്റെ പിന്നാലെ ഇഷ്ടതാരങ്ങളായ ഗോവിന്ദ് പത്മ സൂര്യ എന്ന ജിപിയും സിനിമ സീരിയല്‍ താരം ഗോപിക അനിലും തൃശ്ശൂര്‍ വടക്കുനാഥ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായിരുന്നു.
ഇരുവരുടെയും വിവാഹദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധനേടിയത് ജിപിയുടെ ഏറ്റവും അടുത്ത സുഹൃത്ത് പേളി മാണി (Pearle Maaney) വിവാഹത്തില്‍ പങ്കെടുത്തു എന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ്.
പേളിമാണിയുടെ പോസ്റ്റ് (Pearle Maaney)
”ഒരു കുഞ്ഞ് ജനിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വിവാഹത്തിന് എത്താന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്… അതാണ് ഡാ സൗഹൃദം. ഇത് ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് വെറുക്കുന്നവര്‍ പറയും എന്നും എനിക്കറിയാം. എനിക്ക് കുഴപ്പമില്ല. ഞാന്‍ സാരി ധരിക്കാത്തതില്‍ ഖേദിക്കുന്നു” എന്ന അടിക്കുറിപ്പോടെ വിവാഹ ഫോട്ടോയില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്ത പേളിയുടെ ഫോട്ടോയാണ് താരം പങ്കുവെച്ചത്.