പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വിറകുകൊള്ളി കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. കോട്ടായി ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65) ആണ് ഭര്‍ത്താവിന്റെ അടിയേറ്റ് മരണപ്പെട്ടത്. ഭര്‍ത്താവ് വേലായുധനെ പോലീസ് കസ്റ്റഡിയിലെടുത്തു.
നിരന്തരം ഇവര്‍ തമ്മില്‍ കലഹമായിരുന്നൂവെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ ഇവര്‍ തമ്മിലുണ്ടായ കലഹം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നൂവെന്ന് പോലീസ് പറഞ്ഞു. പോലീസ് തെളിവുകള്‍ ശേഖരിച്ച് വരികയാണ്.