മുന്നണി മാറ്റം ശീലമാക്കിയ നിതീഷ്‌കുമാറിനെ ട്രോളി ശശിതരൂര്‍…ഇംഗ്ലീഷ് വാക്ക് പരിചയപ്പെടുത്തി

Written by Taniniram

Published on:

ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് വീണ്ടും ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നിതീഷ് കുമാറിനെ തന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി ട്രോളി ശശി തരൂര്‍ . Snollygoster (സ്നോളിഗോസ്റ്റര്‍) എന്ന ഇംഗ്ലീഷ് പദം പരിചയപ്പെടുത്തിയായിരുന്നു തരൂരിന്റെ കളിയാക്കല്‍.

Snollygoster (സ്നോളിഗോസ്റ്റര്‍) എന്ന വാക്ക് പരിചയപ്പെടുത്തിയ 2017 ലെ പോസ്റ്റ് റീട്വീറ്റ് ചെയ്തായിരുന്നു തരൂരിന്റെ (Sasi Tharoor) പരിഹാസം. ധാര്‍മികതയേക്കാള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുന്ന രാഷ്ട്രീയക്കാരന്‍ എന്നാണ് സ്നോളിഗോസ്റ്റര്‍ എന്ന വാക്കിന്റെ അര്‍ഥം.

See also  അനന്ത് അംബാനിയുടെ വിവാഹം അതിഥികൾക്കായി ഒരുക്കിയ വമ്പൻ സൗകര്യങ്ങൾ ...

Leave a Comment