ഉണ്ണിമുകുന്ദന്‍ പത്തനംതിട്ടയില്‍ മത്സരിക്കുമോ? ഉത്തരം കിട്ടി

Written by Taniniram

Updated on:

മാളികപ്പുറം സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടനാണ് ഉണ്ണിമുകുന്ദന്‍ (Unni Mukundan) . തന്റെ രാഷ്ട്രീയനിടപാട് വ്യക്തമാക്കിയിട്ടുളള ചലച്ചിത്രതാരവുമാണ് അദ്ദേഹം. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദന്‍ മത്സരിക്കുമെന്ന ധാരാളം വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയില്‍ വരുന്നത്.


പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയോ?

പത്തനംതിട്ടയില്‍ ഉണ്ണി മുകുന്ദന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപി നേതൃത്വം പരിഗണിക്കുന്നതായി അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത തള്ളി യിരിക്കുകയാണ് നടന്റെ മാനേജര്‍ വിപിന്‍. ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ സിനിമയില്‍ മാത്രം ശ്രദ്ധകേന്ദ്രികരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . അദ്ദേഹത്തിന് ഒരു പാര്‍ട്ടിയിലും ഇപ്പോള്‍ അംഗത്വമില്ല. സിനിമയിലെ ഉയര്‍ച്ചയ്ക്കായി കഠിന പ്രയത്‌നത്തിലാണെന്നും പ്രേക്ഷകരുടെ പിന്തുണ അഭ്യര്‍ത്ഥിച്ചതായും മാനേജര്‍ അറിയിച്ചു.

See also  മലയാളി വീട്ടമ്മ ഓൺലൈൻ തട്ടിപ്പുകാരെ തുരത്തിയോടിച്ചു…

Leave a Comment