ഗവര്‍ണറെ തടയാനിറങ്ങിയവര്‍ക്ക് പണികിട്ടും…ജാമ്യമില്ലാക്കേസ്…ഐപിസി 124 ചുമത്തും

Written by Taniniram

Published on:

ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. 17 പേര്‍ക്കെതിരെയാണ്‌ കേസെടുത്തിടിരിക്കുന്നത്. എസ്.എഫ്‌ഐയുടെ പ്രതിഷേധത്തിന് പിന്നാലെ, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ സമരം അനുനയശ്രമത്തിനൊടുവില്‍ സമരം അവസാനിപ്പിച്ചു. എഫ്ഐആറിന്റെ പകര്‍പ്പ് കൈയില്‍ കിട്ടിയ ശേഷമാണ് രണ്ടുമണിക്കൂര്‍ നേരം നീണ്ട കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്. കൊട്ടാരക്കരയിലെ സദാനന്ദ ആശ്രമത്തില്‍ പരിപാടിക്കായി ഗവര്‍ണര്‍ പോകുന്നതിനിടെയായിരുന്നു എസ്.എഫ്.ഐയുടെ കരിങ്കൊടി.

ഇന്ത്യന്‍ ശിഷാനിയമത്തിലെ IPC 124

രാഷ്ട്രപതിയേയും സംസ്ഥാന ഗവര്‍ണറന്മാരേയും തടയുന്നതും ആക്രമിക്കുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഈ വകുപ്പ് പറയുന്നു. ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണെന്ന് ഇന്ത്യന്‍ ശിക്ഷാ നിയമം 124 -ാം വകുപ്പ് വ്യക്തമാക്കുന്നുണ്ട്. തടവിന് പുറമെ പിഴയും ചുമത്താവുന്നതാണ്.

See also  മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

Related News

Related News

Leave a Comment