കൊല്ലത്ത് നാടകീയ സംഭവങ്ങള്‍; ഗവര്‍ണര്‍ നടുറോഡില്‍

Written by Taniniram

Published on:

കൊല്ലത്ത് സംസ്ഥാനം ഇന്ന് വരെ കാണാത്ത തരത്തിലുളള നാടകീയ സംഭവങ്ങള്‍. നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുനേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം. പ്രതിഷേധത്തിനായി 50 ഓളം പ്രവര്‍ത്തകരുണ്ടായിരുന്നു. പിന്നാലെ വാഹനത്തില്‍നിന്നും റോഡിലിറങ്ങി പ്രവര്‍ത്തകരോടും പോലീസിനോട് ചൂടായ ഗവര്‍ണര്‍ റോഡില്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസ് ആണെന്നും അവര്‍ക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന ഉറച്ച നിലപാടില്‍ റോഡിന് സമീപമിരുന്ന് പ്രതിഷേധിക്കുകയാണ് ഗവര്‍ണര്‍.

വാഹനത്തില്‍ തിരിച്ചുകയറാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍ ഏറെനേരമായി റോഡിനു സമീപത്തിരിന്ന് പ്രതിഷേധിക്കുകയാണ്. കരിങ്കൊടി കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതല്‍ കസ്റ്റഡിയില്‍ എടുത്തില്ലെന്നും ഗവര്‍ണര്‍ പൊലീസിനോട് ചോദിച്ചു.അവര്‍ക്കെതിരെ കേസ് എടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍.

പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസിലേക്കും ഫോണ്‍ ചെയ്യാനും സംസ്ഥാന പോലീസ് മേധാവിയെ വിളിച്ചുവരുത്തണമെന്നും ഗവര്‍ണര്‍ പേഴ്‌സണല്‍ സ്റ്റാഫിനോട്ആവശ്യപ്പെട്ടു.

Leave a Comment