അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

Written by Web Desk2

Published on:

കൊച്ചി : അധ്യാപകന്റെ കൈ വെട്ടിയ കേസില്‍ മുഖ്യപ്രതിയായ സവാദിന്റെ (Savad) കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കേസില്‍ സവാദ് ഒന്നാം പ്രതിയാണ്. ഏകദേശം 13 വര്‍ഷത്തോളമായി ഒളിവിലായിരുന്ന സവാദിനെ എന്‍ഐഎ (NIA) അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം കണ്ണൂരില്‍ നിന്നാണ് സവാദിനെ അറസ്റ്റ് ചെയ്തത്.

കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ സവാദിനെ ഇന്ന് എന്‍ഐഎ കൊച്ചി കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതുകൊണ്ട് തന്നെ എന്‍ഐഎ വീണ്ടും സവാദിനെ കസ്റ്റഡിയിലേക്ക് ആവശ്യപ്പെടില്ലെന്നാണ് വിവരം. പുതിയ കുറ്റപത്രം എന്‍ഐഎ ഉടന്‍ കോടതിയില്‍ ഹാജരാക്കും. മുഖ്യപ്രതി സവാദിനെ കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളതായിരിക്കും പുതിയ കുറ്റപത്രം.

Related News

Related News

Leave a Comment