ഗായികയും ഇളയരാജയുടെ മകളുമായ ഭവതാരിണി അന്തരിച്ചു

Written by Taniniram

Updated on:

ചെന്നൈ: പ്രമുഖ സംഗീത സംവിധായന്‍ ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി (41) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ശ്രീലങ്കയില്‍ വെച്ചായിരുന്നു മരംണം സംഭവിച്ചത്.

1976 ചെന്നൈയില്‍ ജനിച്ച ഭവതരിണി ബാല്യകാലം മുതല്‍ തന്നെ ശാസ്ത്രീയസംഗീതത്തില്‍ അഭിരുചിയുണ്ടായിരുന്നു.. 1984 ല്‍ സൂപ്പര്‍ഹിറ്റായ മൈഡിയര്‍ കുട്ടിച്ചാത്തനിലെ ‘തിത്തിത്തേ താളം’ എന്ന ഗാനം പാടി സിനിമയിലെത്തി. രാസയ്യ, അലക്സാണ്ടര്‍, തേടിനേന്‍ വന്തത്, കാതലുക്ക് മര്യാദൈ, ഫ്രണ്ട്സ് (തമിഴ്), പാ, താരരൈ ഭരണി, ഗോവ, അനേകന്‍ തുടങ്ങിയ സിനിമകളില്‍ പിന്നണി ഗായികായായി. ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ 2000 ല്‍ പുറത്തിറങ്ങിയ ഭാരതി എന്ന ചിത്രത്തിലെ ‘മയില്‍ പോലെ പൊണ്ണു ഒന്ന്’ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരവും ഭവതരിണിയെ തേടിയെത്തി.

മലയാളത്തില്‍ കല്യാണപല്ലക്കില്‍ വേളിപ്പയ്യന്‍(കളിയൂഞ്ഞാല്‍), നാദസ്വരം കേട്ടോ (പാന്‍മുടി പുഴയോരത്ത് )എന്നീ ഗാനങ്ങള്‍ ആലപിച്ചു.

രേവതി സംവിധാനം ചെയ്ത മിത്ര മൈ ഫ്രണ്ട് എന്ന സിനിമയിലൂടെ സംഗീത സംവിധായികയായി. ഫില്‍ മിലേംഗേ, വെല്ലച്ചി, അമൃതം, മായാനദി തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി സംഗീതമൊരുക്കി.

പരേതയായ ജീവാ ഗാജയ്യയാണ് അമ്മ. സംഗീത സംവിധായകരായ യുവന്‍ ശങ്കര്‍രാജ, കാര്‍ത്തിക് രാജ എന്നിവര്‍ സഹോദരങ്ങളാണ് പരസ്യ എക്സിക്യൂട്ടീവായ ആര്‍. ശബരിരാജ് ആണ് ഭര്‍ത്താവ്.

See also  മക്കളുടെ മുന്നിൽ വച്ച് 35 കാരിക്കെതിരെ അവിഹിതബന്ധം ആരോപിച്ച് ആക്രമണം…

Related News

Related News

Leave a Comment