Sunday, April 6, 2025

കേരള നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം പെട്ടെന്ന് അവസാനിപ്പിച്ചത് ആദ്യമായല്ല…ആരിഫ് ഖാന്‍ മറികടന്നത് 6 മിനിറ്റ് പ്രസംഗത്തെ

Must read

- Advertisement -

വെറും ഒന്നരമിനിറ്റില്‍ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ച് സ്പീക്കറെയും ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍ ഇത്തരത്തില്‍ ചുരുങ്ങിയ സമയം അവതരിപ്പിച്ച ചരിത്രം കേരള നിയമസഭയ്ക്കുണ്ട്. (kerala legislative assembly) ആറു മിനിറ്റ് ദൈര്‍ഘ്യമുളളതായിരുന്നു അന്നത്തെ നയപ്രഖ്യാപന പ്രസംഗം. പ്രസംഗത്തിന്റെ ആദ്യവും അവസാനവും വായിച്ച് അവസാനിപ്പിക്കുകയായിരുന്നു.

ചരിത്രം

1982 ജനുവരി 29ന് കെ.കരുണാകര മുഖ്യമന്ത്രിയായിരുന്നപ്പോഴുളള ഇടക്കാല സര്‍ക്കാരിന്റെ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ ജ്യോതി വെങ്കിടാചെല്ലത്തിന് ആദ്യവും അവസാനവും വായിച്ച് അവസാനിപ്പിക്കേണ്ടി വന്നത്.എല്‍ഡിഎഫിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അന്ന് നിയമസഭ സമ്മേളിച്ചിരുന്ന സെക്രട്ടേറിയറ്റിലെ മുഖ്യവാതിലിലൂടെ ഗവര്‍ണര്‍ക്ക് അകത്ത് കടക്കാനായില്ല.പിന്‍വാതിലിലൂടെ അകത്തേയ്ക്ക് കടന്ന ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയെങ്കിലും പ്രധിഷേധം അതിര് കടന്നതോടെ ആറ് മിനിറ്റിനുള്ളില്‍ ആദ്യവും അവസാനവും വായിച്ച് നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ച് ഗവര്‍ണര്‍ ജ്യോതി വെങ്കിടാചെല്ലം വേഗത്തില്‍ സഭ വിടുകയായിരുന്നു.

See also  താന്‍ ക്യാന്‍സര്‍ ബാധിതനെന്ന് എസ്.സോമനാഥ് . ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article