പി വി ശ്രീനിജന്‍ എം.എല്‍.എയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ സാബു എം ജേക്കബിനെതിരെ കേസെടുത്തു

Written by Taniniram

Updated on:

കൊച്ചി: ട്വന്റി-20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെതിരെ (Sabu Jacob) വീണ്ടും കേസ്. കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജനെ പൊതുവേദിയില്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ സിപിഐഎം പ്രവര്‍ത്തകന്റെ പരാതിയില്‍ എറണാകുളം പുത്തന്‍ കുരിശു പൊലീസാണ് കേസെടുത്തത്. പൊതുവേദിയില്‍ സാബു ജേക്കബ് നടത്തിയ പരാമര്‍ശമാണ് കേസിന് കാരണം. പ്രസംഗം കലാപം ലക്ഷ്യമിട്ടുള്ളതാണെന്ന് പോലീസ് തയ്യാറാക്കിയ എഫ്ഐആറില്‍ പറയുന്നു.

മനുഷ്യനും മൃഗവുമല്ലാത്ത ഒരു ജന്തുവിന് കുന്നത്തുനാട്ടുകാര്‍ ജന്മം കൊടുത്തുവെന്നും എല്ലാ ദിവസവും പൗഡറുമിട്ട് മീറ്റിങ്ങുണ്ടോ മീറ്റിങ്ങുണ്ടോയെന്ന് അന്വേഷിച്ച് ഇറങ്ങും എന്നുമാണ് സാബു ജേക്കബ് പ്രസംഗിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

See also  കുതിരാനിൽ വാഹനാപകടം: ഒരാൾ മരിച്ചു: അഞ്ചുപേരുടെ നില ഗുരുതരം

Leave a Comment