ഹൈറിച്ച് തട്ടിപ്പ് കേസ്: കോടികൾ ഒഴുകിയത് 20 അക്കൗണ്ടുകളിലേക്ക്

Written by Web Desk1

Published on:

തൃശൂർ : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) (Enforcement Directorate)ഉദ്യോഗസ്ഥർ റെയ്ഡിനെത്തുന്ന വിവരമറിഞ്ഞ് വീട്ടിൽ നിന്ന് രക്ഷപ്പെട്ട ദമ്പതികൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. കലൂരിലെ പ്രത്യേക കോടതിയിലാണ് പ്രതികളായ പ്രതാപനും ഭാര്യയും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും.

ഹൈറിച്ച് തട്ടിപ്പുകേസിൽ നിക്ഷേപകരിൽ നിന്നു പിരിച്ചെടുത്തത് 1630 കോടി രൂപയാണ്. പിന്നീടുള്ള അന്വേഷണത്തിൽ ആ രൂപ 4 ബാങ്കുകളിലായി 20 അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കണ്ടെത്തി. ഹൈറിച്ച് കമ്പനിയുടെ പേരിലും മുഖ്യപ്രതികളായ മാനേജിങ് ഡയറക്ടർ കെ.ഡി. പ്രതാപൻ, ഭാര്യയും സിഇഒയുമായ ശ്രീന എന്നിവരുടെ പേരിലുമാണ് അക്കൗണ്ടുകൾ തുറന്നത്. പലചരക്ക് ഉത്പന്നങ്ങൾ നേരിട്ടു വീടുകളിലെത്തിക്കുന്ന പേരിലാരംഭിച്ച കമ്പനി നിയമവിരുദ്ധമായ നിക്ഷേപങ്ങൾ സ്വീകരിച്ചാണു മണിചെയിൻ ഇടപാടു നടത്തിയത്. ഇതിനുമുമ്പ് 126 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പിന്റെ പേരിലും കമ്പനി കുടുങ്ങിയിരുന്നു.

കമ്പനിയുടെ തുടക്കം :

2019ലാണു ചേർപ്പ് ഞെരുവിശേരി ആസ്ഥാനമായി പ്രതാപനും ശ്രീനയും ചേർന്നു കമ്പനി ആരംഭിച്ചത്. ഡെപ്പോസിറ്റ് ഗ്രോസറി കൺസൈൻമെന്റ് അഡ്വാൻസ് (Deposit grocery consignment Advance) എന്ന പേരിലാണു കമ്പനി മണിചെയിൻ (Money Chain) ഇടപാടിലേക്കു നിക്ഷേപകരെ ചേർത്തിരുന്നത്. 700 രൂപയുടെ കൂപ്പണുകൾ ഉപയോഗിച്ചു കമ്പനിയിൽ നിന്നു പലചരക്കു സാധനങ്ങൾ വാങ്ങുന്നവർക്കു പ്രിവിലേജ് കസ്റ്റമറായി മാറാമാമെന്നും 100 രൂപ ഉടൻ മടക്കി നൽകുമെന്നും കമ്പനി വിശ്വസിപ്പിച്ചു. 10,000 രൂപയുടെ നിക്ഷേപകനെ ചേർത്താൽ 1000 രൂപ ഇൻസെന്റീവ് (Insentive) ആയും നൽകി. 10,000 രൂപ നിക്ഷേപിക്കുന്നവർക്കു മാസം 400 രൂപ പലിശയായിരുന്നു വാഗ്ദാനം.

See also  കേസുകളുടെ ഘോഷയാത്ര കെ സുരേന്ദ്രന്; രാഹുല്‍ ഗാന്ധിക്ക് 18 കേസ്….

Related News

Related News

Leave a Comment