വിദ്യാർഥി പ്രതിഭാ പുരസ്കാര വിതരണം ഇന്ന്

Written by Taniniram1

Published on:

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നൽകുന്ന പദ്ധതി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാ പുരസ്കാര വിതരണം ഇന്ന് വൈകീട്ട് 5 മണിക്ക് തിരുവനന്തപുരം നിശാ​ഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നുള്ള 1000 വിദ്യാർഥികളെ തെരഞ്ഞെടുത്ത് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നൽകുന്ന പദ്ധതിയാണിത്. രണ്ടരലക്ഷം രൂപയിൽ കുറവ് വാർഷിക കുടുംബവരുമാനമുള്ളവരെയാണ് പദ്ധതിയിൽ പരി​ഗണിക്കുന്നത്. 12 സർവകലാശാലകളിൽ വിവിധ പഠന വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്കോടെ ബിരുദം നേടിയവരാണ് പുരസ്കാരം ജേതാക്കൾ. ഇവർക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പുരസ്കാരം നൽകുക. 2021– 22 വിദ്യാഭ്യാസവർഷത്തിൽ ലഭിച്ച 5083 അപേക്ഷകരിൽനിന്നാണ് 1000 പേരെ തെരഞ്ഞെടുത്തത്. രാജ്യത്തുതന്നെ ആദ്യമായി നടക്കുന്ന ഈ പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് (Pinarayi Vijayan) വിദ്യാർഥികൾക്ക് പുരസ്കാരം നൽകുന്നത്.

See also  കെ എം മാണിയുടെ ആത്മകഥ പ്രകാശന ചടങ്ങ് നിയമസഭാ ഹാളിൽ നടന്നു; ഫോട്ടോസ് കാണാം

Leave a Comment