എയർ ഇന്ത്യയ്‌ക്ക് 1.10 കോടി രൂപ പിഴയിട്ട് ഡിജിസിഎ

Written by Web Desk1

Published on:

ന്യൂഡൽഹി: പൈലറ്റ് വിമാനം പറത്താൻ വിസമ്മതിച്ചതിനെ തുടർന്ന് എയർ ഇന്ത്യക്ക് ​1.1 കോടി രൂപ പിഴ ചുമത്തിയതായി ഏവിയേഷൻ റെഗുലേറ്റർ അറിയിച്ചു. ആവശ്യത്തിന് അടിയന്തര ഓക്സിജൻ ഇല്ലാത്തതിനെ തുടർന്നാണ് വിമാനം ഓടിക്കാൻ പൈലറ്റ് വിസമ്മതിച്ചത്. ബംഗളൂരുവിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്കുള്ള വിമാനത്തിലാണ് സംഭവം.

സുപ്രധാനമായ ചില ദീർഘദൂര റൂട്ടുകളിലെ വിമാനങ്ങളിലെ സുരക്ഷാലംഘനമാണ് ജീവനക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡിജിസിഎ അന്വേഷണം നടത്തി എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു.

See also  രാഹുൽ ഗാന്ധിക്ക് 20.4 കോടി രൂപയുടെ സ്വത്തുക്കൾ; കൈയിലുള്ളത് 55,000 രൂപ, രണ്ട് അക്കൗണ്ടുകളിലായി 26 ലക്ഷം രൂപ

Leave a Comment