തിരഞ്ഞെടുപ്പിന്‌ മുമ്പെ I.N.D.I.A സഖ്യം പൊളിഞ്ഞു തുടങ്ങി.. മമതയ്ക്ക് പിന്നാലെ കെജ്‌രിവാളും…. പഞ്ചാബില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനം

Written by Taniniram

Published on:

ന്യൂഡല്‍ഹി: ബിജെപിയുടെ അപ്രമാതിദ്വം തകര്‍ക്കാന്‍ 2024 ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച I.N.D.I.A സഖ്യത്തില്‍ വിളളല്‍ വന്നു തുടങ്ങി. നിസാര കാര്യങ്ങള്‍ പറഞ്ഞ് നേരത്തെ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ തങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ആം ആദ്മി പാര്‍ട്ടിയും നിലപാട് അറിയിച്ചിരിക്കുകയാണ്.പഞ്ചാബിലെ മുഴുവന്‍ ലോക്‌സഭാ സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും. 40 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക തയ്യാറാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വ്യക്തമാക്കി.

പ്രതിസന്ധിയിലായി കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. ഇരുപാര്‍ട്ടികളുടെയും തീരുമാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല. ആം ആദ്മി പാര്‍ട്ടി അധികാരത്തിലുള്ള ഡല്‍ഹിയിലേയും പഞ്ചാബിലേയും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന് സഖ്യത്തില്‍ താത്പര്യമില്ല. ബിജെപി തോല്പിക്കുകയാണ് മുഖ്യലക്ഷ്യമെന്ന് പറഞ്ഞ് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനായിരിക്കും കോണ്‍ഗ്രസ് ശ്രമം.

See also  അരവിന്ദ് കേജ്‌രിവാളും ഭഗവന്ത് മന്നും അയോധ്യയിലേക്ക്‌

Leave a Comment