അനധികൃത കയ്യേറ്റങ്ങൾ ബുൾഡോസർ പൊളിച്ചടുക്കി

Written by Web Desk1

Updated on:

അയോധ്യ ശ്രീരാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിലും അതിനുമുമ്പും ഉണ്ടായ സംഘർഷ സ്ഥലങ്ങളിലെ അനധികൃത നിർമ്മാണങ്ങൾ മുംബൈ പോലീസ് ബുൾഡോസർ (Bulldozar ) ഉപയോഗിച്ച് പൊളിച്ച് നീക്കി. മുംബൈ മീരാ റോഡിലുളള 15 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയത്.

സംഘർഷത്തിൽ ആളുകൾ പരസ്പരം കല്ലെറിയുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ മീരാ റോഡിലെ നയാ നഗർ മേഖലയിലൂടെ ശ്രീരാമ ശോഭ യാത്ര കടന്നുപോകുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ഇതിൽ പത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയിരുന്നു.

പ്രതികൾക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ കേസിൽ ഇതുവരെ 13 പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മറ്റ് പ്രതികളെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

മഹാരാഷ്ട്രയിൽ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ വച്ചുപൊറുപ്പിക്കില്ല’ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജയന്ത് ബജ്ബലെ പറഞ്ഞു. ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ ആരംഭിച്ച ബുൾഡോസർ രാജ് ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും പിന്തുടരുകയാണ്.

See also  ഉദ്യോഗസ്ഥന്റെ വീട്ടില്‍ വന്‍ റെയ്ഡ് ; കണ്ണുതള്ളി അധികൃതർ

Leave a Comment