മൃതദേഹവുമായി കളക്ടറേറ്റിൽ പ്രതിഷേധം

Written by Web Desk1

Published on:

കോഴിക്കോട്: വികലാംഗ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് തൂങ്ങിമരിച്ച വയോധികന്റെ മൃതദേഹവുമായി കലക്ടറേറ്റിൽ പ്രതിഷേധ സമരം. ബന്ധുക്കളുടേയും യുഡിഎഫ് ജനപ്രതിനിധികളും നേതൃത്വത്തിലാണ് സമരം. ചക്കിട്ടപാറ പഞ്ചായത്ത് അഞ്ചാം വാർഡ് മുതുകാട് പുഷ്പഗിരി വളയത്ത് ജോസഫ് (77) ആണ് ഇന്നലെ ഉച്ചയോടെ വീടിനു മുന്നിൽ തൂങ്ങിമരിച്ചത്.

കലക്ടർക്കും പഞ്ചായത്ത് സെക്രട്ടറിക്കും പൊലീസിലുമെല്ലാം പരാതി നൽകിയിട്ടും 5 മാസത്തെ പെൻഷൻ തുക ലഭിച്ചിരുന്നില്ല. പെൻഷൻ ലഭിക്കാത്തതും സാമ്പത്തിക ബുദ്ധിമുട്ടും സൂചിപ്പിക്കുന്ന തരത്തിലുള്ള ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പൊലീസ് അറിയിച്ചു.

തനിക്കും ഭിന്നശേഷിക്കാരിയായ മകൾ ജിൻസിക്കും സർക്കാരിൽ നിന്നുള്ള പെൻഷൻ മുടങ്ങിയതായി കാണിച്ച് നവംബറിൽ ജോസഫ് ചക്കിട്ടപാറ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. 15 ദിവസത്തിനകം പെൻഷൻ ലഭിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫിസിൽ ആത്മഹത്യ ചെയ്യുമെന്നും പരാതിയിൽ പറഞ്ഞിരുന്നു. കലക്ടർക്കും പെരുവണ്ണാമൂഴി പൊലീസ് ഇൻസ്പെക്ടർക്കും ഇതേ പരാതി നൽകിയിരുന്നു.

Leave a Comment