Monday, May 19, 2025

ജ്വല്ലറിയുടെ ചുമര് തുരന്ന് 50 പവൻ മോഷ്ടിച്ചു

Must read

- Advertisement -

താമരശ്ശേരി: ജ്വല്ലറിയുടെ ചുമര് തുരന്ന് 50 പവൻ മോഷ്ടിച്ചു. താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപം റന ഗോൾഡ് എന്ന ജ്വല്ലറിയിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്.

സ്ഥാപനത്തിന്റെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്. 25 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ നഷ്ടമായതാണ് പ്രാഥമിക നിഗമനം. കൊടുവള്ളി ആവിലോറ സ്വദേശി അബ്ദുൽ സലാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി.

ഇന്ന് രാവിലെ കടതുറക്കാൻ ​ജോലിക്കാർ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കടയുടെ മുകൾ നിലയിലേക്ക് പോകുന്ന കോണിപ്പടിയുടെ സമീപമാണ് ഭിത്തി തുരന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

See also  ക്ഷേമപെൻഷൻ അടിച്ചുമാറ്റിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടങ്ങി; 6 പേരെ സസ്‌പെന്റ് ചെയ്തു, 18% പലിശയോടെ തിരിച്ചുപിടിക്കും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article