വയോധികയെ ആക്രമിച്ച യുവാവ് പോലീസ് കസ്റ്റഡിയിൽ

Written by Web Desk1

Published on:

ചിങ്ങവനം: വയോധികയെ ആക്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. സചിവോത്തമപുരം കോളനിയിൽ നിതീഷ് ഭവനിൽ നിധിൻ ചന്ദ്രനെയാണ് (29) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.

അയൽവാസിയായ പ്രതി വയോധികയുടെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നു. വയോധികയുടെ മകനെ മർദിച്ചതിനെതിരെ പൊലീസിൽ പരാതി കൊടുത്തതിലുള്ള വിരോധമാണ് ഇയാൾ രാത്രി വയോധികയുടെ വീട്ടിൽ അതിക്രമിച്ചുകയറി മർദിച്ചത്. കൂടാതെ പാത്രങ്ങൾ നശിപ്പിക്കുകയും വസ്ത്രങ്ങളും മറ്റും കത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു

Related News

Related News

Leave a Comment