Saturday, April 5, 2025

കൊച്ചുമകൾ തൂങ്ങിമരിച്ച വിവരം അറിഞ്ഞ് മുത്തശ്ശിയും മരിച്ചു

Must read

- Advertisement -

കോട്ടയം ∙ യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി; കൊച്ചുമകളുടെ മരണവിവരം അറിഞ്ഞതിനു പിന്നാലെ മുത്തശ്ശിയും മരിച്ചു. തൂത്തൂട്ടി കൊഞ്ചംകുഴിയിൽ അരുണിന്റെ ഭാര്യ അഞ്ജുവിനെ (30) ഇന്നലെ രാവിലെ 10ന് ആണു വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഈ വിവരം അറിഞ്ഞതിനു പിന്നാലെ ഇന്നലെ വൈകുന്നേരമാണ് അഞ്ജുവിന്റെ പിതാവ് പി.ടി.സരളപ്പന്റെ അമ്മ കൊഞ്ചംകുഴിയിൽ അമ്മിണി (90) മരിച്ചത്. അമ്മിണി വാർധക്യസഹജമായ അസ്വസ്ഥതകളെ തുടർന്നു കിടപ്പിലായിരുന്നു.

അയർക്കുന്നം പൊലീസ് കേസെടുത്തു.അഞ്ജുവിന്റെയും അമ്മിണിയുടെയും സംസ്കാരം ഇന്ന് 3.30നു തിരുവഞ്ചൂർ മണിയാറ്റുങ്കൽ പൊതുശ്മശാനത്തിൽ. അഞ്ജുവിന്റെ മക്കൾ: അക്ഷര, അവന്തിക, അർഷൻ. അമ്മിണിയുടെ ഭർത്താവ്: പരേതനായ തങ്കപ്പൻ.

See also  സ്കൂളിൽ നിന്ന് മടങ്ങിവരുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞു ദേഹത്തു വീണ് മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article