Thursday, May 22, 2025

ദുരൂഹ സാഹചര്യത്തില്‍ മനുഷ്യന്റെ അസ്ഥികൂടം

Must read

- Advertisement -

തൃപ്പൂണിത്തുറ: കണ്ണന്‍കുളങ്ങരയില്‍ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന വീടിന്റെ പരിസരത്ത് നിന്ന് ദുരൂഹ സാഹചര്യത്തില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ശ്രീനിവാസന്‍ കോവില്‍ റോഡില്‍ കാഞ്ഞിരമറ്റം കുലയത്തിക്കര മറ്റം കണ്ടത്തില്‍ കോണ്‍ട്രാക്ടര്‍ കെ. ജെ. കിഷോര്‍ കുമാറിന്റെ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന വീടിന്റെ പരിസരത്ത് നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്.

വീടിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്ത് കിടന്നിരുന്ന വിറകുകൂനകളുടെയും ചപ്പുചവറുകളുടെ ഇടയില്‍ കറുത്ത കവറില്‍ പൊതിഞ്ഞ നിലയില്‍ ആയിരുന്നു അസ്ഥികൂടം. ഞായറാഴ്ച രാവിലെ ഏകദേശം 9 മണിയോടെ തൊഴിലാളികള്‍ ഈ ഭാഗം വൃത്തിയാക്കുന്നതിനിടയില്‍ ആണ് കറുത്ത കവര്‍ കണ്ടത്. ഉയര്‍ത്തി മാറ്റുന്നതിനിടെ കവര്‍ പൊട്ടി തലയോട്ടിയും മറ്റ് അസ്ഥിഭാഗങ്ങളും നിലത്തു വീഴുകയായിരുന്നു.

തൊഴിലാളികള്‍ ഉടനെ തന്നെ സ്ഥലം ഉടമയെ അറിയിക്കുകയും, ഉടമ തൃപ്പൂണിത്തുറ ഹില്‍പാലസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. ഒരു വര്‍ഷം മുമ്പ് ആണ് സമീപവാസിയായ ബാലകൃഷ്ണന്‍ എന്നയാളില്‍ നിന്ന് കിഷോര്‍ ആറര സെന്റോളം വരുന്ന ഭൂമി വാങ്ങിയത്. സംഭവസ്ഥലത്ത് ഫോറന്‍സിക്ക് സയന്റിഫിക്ക് ഓഫീസര്‍മാര്‍ പരിശോധന നടത്തി. സാമ്പിളുകള്‍ ശേഖരിച്ചു. തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

See also  ലുലുവിൽ വമ്പൻ വിഷു ഓഫറുകൾ; സദ്യയ്ക്ക് വെറും 444 രൂപ, 649 രൂപയ്ക്ക് വിഷു കിറ്റ്…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article