- Advertisement -
തിരുവനന്തപുരം കാട്ടാക്കട ഇറയംകോട് വിവാഹച്ചടങ്ങിനിടെ അക്രമസംഭവങ്ങള്‍ അരങ്ങേറി. അടിപിടിയ്ക്കിടെ
വധുവിന്റെ പിതാവ് ബാദുഷ, ബന്ധുക്കളായ ഹാജ, ഷംന, ഷഹീര്‍, ഷാജിദ (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവാഹത്തിനിടെ ഹാളില്‍ ഒരു സ്ത്രീയെ ഒരു സംഘം ഉപദ്രവിച്ചത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ആറ് പേരാണ് അക്രമം നടത്തിയതെന്നും മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും വീട്ടുകാര്‍ പറയുന്നു.
സംഭവ സ്ഥലത്തെത്തിയ വിളപ്പില്‍ ശാല പോലീസ് വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അക്രമണം നടത്തിയ അര്‍ഷാദ്, ഹക്കീം, സൈഫുദീന്‍, ഷജീര്‍ എന്നിവര്‍ക്കെതിരേ ് കേസ് എടുത്തു.