ഗുരുവായൂരിലെ ജനുവരി മാസത്തെ ഭണ്ഡാര വരവ് 6.13 കോടി രൂപ; കാണിക്കായായി നിരോധിച്ച നോട്ടുകളും

Written by Taniniram

Published on:

ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ ജനുവരി മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി. കാണിക്കയായി ലഭിച്ചത് 6,13,08,091രൂപ. ഇതിന് പുറമെ 2കിലോ 415ഗ്രാം 600 മില്ലിഗ്രാം സ്വര്‍ണ്ണവും ഭക്തരില്‍ നിന്നും ലഭിച്ചു. 13 കിലോ 340ഗ്രാം വെളളിയാണ് നേര്‍ച്ചയായി ലഭിച്ചത്. .

കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 2000 ന്റെ 45 കറന്‍സികളും ഭണ്ഡാരത്തിലുണ്ട്. നിരോധിച്ച ആയിരം രൂപയുടെ 40കറന്‍സിയും അഞ്ഞൂറിന്റെ 153 കറന്‍സിയും ഭഗവാന് നേര്‍ച്ചയായി അര്‍പ്പിച്ചവരുമുണ്ടായിരുന്നു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല. എസ്.ബി.ഐയുടെ ഇ ഭണ്ഡാരം വഴി
2,07,007രൂപ ലഭിച്ചു. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ സ്ഥിരം ഭണ്ഡാര വരവിന് ഒഴിച്ചുളള കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.

Related News

Related News

Leave a Comment