കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഡിവൈഎഫ്‌ഐ മനുഷ്യചങ്ങല തീര്‍ത്തു;കേന്ദ്രഅവഗണനയില്‍ പ്രതിഷേധമിരമ്പി

Written by Taniniram

Updated on:

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കേരളത്തിനോടുളള വിവേചനത്തിനെതിരെ പ്രതിഷേധ ചങ്ങല തീര്‍ത്ത് ഡിവൈഎഫ്‌ഐ. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയായിരുന്നു മനുഷ്യച്ചങ്ങല തീര്‍ത്തത്. . റെയില്‍വേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. മനുഷ്യച്ചങ്ങലയില്‍ രാഷ്ട്രീയ, സാംസ്‌കാരികരംഗത്തെ പ്രമുഖരും തൊഴിലാളികളും കര്‍ഷകരും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ടവരും കണ്ണികളായി.

മുഖ്യമന്ത്രിയുടെ ഭാര്യ കമലാവിജയന്‍, മകള്‍ വീണാവിജയന്‍
കവി കെ സച്ചിദാനന്ദന്‍, കരിവള്ളൂര്‍ മുരളി, പ്രിയനന്ദനന്‍. രാവുണ്ണി, അശോകന്‍ ചരുവില്‍,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍.പി.ബാലചന്ദ്രന്‍ എംഎല്‍എ, സി.പി.നാരായണന്‍, ഗ്രാമപ്രകാശ്, സി പി അബൂബക്കര്‍,സി.എസ് ചന്ദ്രിക, കോഴിക്കോട്ട് അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, ടി പി രാമകൃഷ്ണന്‍ എംഎല്‍എ, പി മോഹനന്‍, കാനത്തില്‍ ജമീല എംഎല്‍എ, സച്ചിന്‍ ദേവ് എംഎല്‍എ ,മേയര്‍ ബീന ഫിലിപ്പ്, എഴുത്തുകാരായ കെ ഇ എന്‍ കുഞ്ഞഹമ്മദ്, കെ പി രാമനുണ്ണി, നടന്‍ ഇര്‍ഷാദ് അലി തുടങ്ങിയവര്‍ തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ മനുഷ്യച്ചങ്ങലയുടെ ഭാഗമായി.

Related News

Related News

Leave a Comment