മകളെ രക്ഷിക്കാൻ അമ്മ മെട്രോ ട്രാക്കിലേക്ക് എടുത്തുചാടി; രണ്ടുപേരെയും രക്ഷപ്പെടുത്തി

Written by Web Desk1

Published on:

പൂനെ : മകളെ രക്ഷിക്കാൻ അമ്മ മെട്രോ ട്രാക്കിലേക്ക് എടുത്തുചാടി. പ്ലാറ്റ്ഫോമിൽ ഓടിക്കളിക്കുകയായിരുന്ന കുഞ്ഞ് പെട്ടെന്ന് ട്രാക്കിലേക്ക് വഴുതി വീഴുകയായിരുന്നു. ഈ സമയം ട്രെയിൻ അടുത്തുകൊണ്ടിരിക്കുകയായിരുന്നു. പൂനെ മെട്രോയിലെ വികാസ് നഗര്‍ സ്റ്റേഷനിലാണ് സംഭവം.

കുഞ്ഞിനു പിന്നാലെ അമ്മ ട്രാക്കിലേക്ക് എടുത്തുചാടി. ഈ സമയത്ത് മെട്രോ ട്രെയിൻ സ്റ്റോപ്പിലേക്ക് അടുത്തു കൊണ്ടിരിക്കുകയായിരുന്നു. ട്രെയിൻ കാത്തുനിന്നിരുന്നവർ അമ്മയ്ക്ക് കൈകൊടുത്ത് വലിച്ചടുപ്പിക്കാനെത്തി. ഇതിനിടയിൽ സെക്യൂരിറ്റി ജീവനക്കാർ എമർജൻസി ബട്ടൺ അമർത്തി ട്രെയിനിനകത്തേക്ക് വിവരമെത്തിച്ചു.

മെട്രോ സ്റ്റേഷന്റെ 30 മീറ്റർ അകലെ വെച്ച് ട്രെയിൻ നിന്നു. അമ്മയ്ക്കും കുഞ്ഞിനും അപകടമൊന്നും പറ്റിയില്ല. കുഞ്ഞുങ്ങളുമായി മെട്രോ സ്റ്റേഷനുകളിലെത്തുമ്പോൾ വളരെ ശ്രദ്ധ പുലർത്തണമെന്ന് പൂനെ മെട്രോ യാത്രക്കാരെ അറിയിച്ചു. മെട്രോ ട്രെയിൻ പ്ലാറ്റ്ഫോമുകൾ സാധാരണ ട്രെയിൻ പ്ലാറ്റ്ഫോമുകളെപ്പോലെയല്ല. അവ വീതി കുറഞ്ഞവയാണ്. കുഞ്ഞുങ്ങൾ ഓടിക്കളിക്കാൻ അവിടെ അനുവദിക്കരുത്. ട്രാക്കിലേക്ക് കുഞ്ഞുങ്ങൾ വീഴാൻ സാധ്യത ഏറെയാണെന്നും പൂനെ മെട്രോ അറിയിച്ചു.

See also  ഷിരൂർ ദൗത്യം; അർജ്ജുൻ്റെ ലോറിയിലെ തടികഷ്ണം ലഭിച്ചു, ടയർ കിട്ടിയ സ്ഥലത്ത് ഡൈവിംഗ് നടത്തും…

Leave a Comment