കാട്ടാക്കട : വട്ടിയൂർക്കാവ് കുലശേഖരം ലക്ഷംവീട് കോളനി സ്വദേശിയും പൂവച്ചൽ കുറകോണം ആലയിൽ പെന്തക്കോസ്ത് പള്ളിയിലെ പാസ്റ്ററുമായ രവീന്ദനാഥാ (59)ണ് പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത്.
ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് വരുന്ന വഴിയിൽ പതിമൂന്നുകാരനെ പരിചയപ്പെടുകയും തന്റെ ടാബ് ശരിയാക്കിത്തരാമോ എന്ന് ചോദിച്ച് കുട്ടിയെ വിളിക്കുകയുമായിരുന്നു. ടാബിൽ അശ്ലീല ചിത്രമാണെന്നു കണ്ട് കുട്ടി മാറാൻ ശ്രമിക്കുന്നതിനിടെ ഉപദ്രവിച്ചുവെന്നാണ് കേസ്. കുട്ടി വിവരം അറിയിച്ചതിനെത്തുടർന്ന് ബന്ധുക്കൾ കാട്ടാക്കട പൊലീസിൽ പരാതി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.