ബി ജെ പി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധം; എസ് ഡി പി ഐ ക്കാർ കുറ്റക്കാര്‍

Written by Web Desk1

Published on:

ആലപ്പുഴ: ബിജെപി നേതാവ് അഡ്വ.രൺജിത്ത് ശ്രീനിവാസനെ ( Adv. Renjith Sreenivasan) കൊലപ്പെടുത്തിയ 15 പ്രതികളും കുറ്റക്കാർ. ഇതിൽ എട്ടുപേർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നും എല്ലാ പ്രതികളും ഗൂഡാലോചനയിൽ പങ്കാളികളെന്നും കോടതി കണ്ടെത്തി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ചയാണ്.

156 സാക്ഷികളാണ് കേസിലുളളത്. 2021 ഡിസംബർ 19 ന് ആയിരുന്നു നാടിനെ നടുക്കിയ സംഭവം. . എസ്ഡിപിഐ (SDPI) പ്രവർത്തകൻ ഷാനിന്റെ കൊലപാതകത്തിന് പിന്നാലെയാണ് രൺജിത്ത് കൊല്ലപ്പെട്ടത്.


ദാരുണ കൊലപാതകം നടന്നത് ഇങ്ങനെ:

2021 ഡിസംബർ 18 നു രാത്രി ഏഴര മണിയോടടുപ്പിച്ച എസ് ഡി പി ഐ നേതാവ് ഷാൻ (Shan) ആലപ്പുഴയിലെ മണ്ണഞ്ചിറയിൽ വച്ച് കൊല്ലപ്പെടുന്നു. ഷാനിന്റെ മരണവാർത്ത പുറത്തുവന്നു മിനിറ്റുകൾക്കുളിൽ തന്നെ എസ് ഡി പി ഐ നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 24 മണിക്കൂറിനുള്ളിൽ ഇതിനു മറുപടി ഉണ്ടാകുമെന്നാണ് എസ് ഡി പി ഐ നേതാക്കൾ പറഞ്ഞത്. എന്നാൽ ഈ വാർത്ത പതിവ് രാഷ്ട്രീയ പോർവിളികൾക്കപ്പുറം ഒരു കടുത്ത പ്രതികരണം പോലീസ് (Police) കരുതിയില്ല.

തൊട്ടടുത്ത ദിവസം രാവിലെ ഏകദേശം ആറര മണിയോടടുപ്പിച്ചു ചിലർ അഡ്വ. രഞ്ജിത്തിന്റെ വീട്ടിലേക്കു വരുന്നു. കക്ഷികളാണെന്നുള്ള ധാരണയിൽ രഞ്ജിത്തിന്റെ വൃദ്ധ മാതാവ് വാതിൽ തുറന്നു. അകത്തുകയറിയ പ്രതികൾ കൈയിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് രഞ്ജിത്തിന്റെ തലയ്ക്കടിച്ചു. മകനെ ആക്രമിക്കുന്നത് കണ്ടു തടയാനെത്തിയ രഞ്ജിത്തിന്റെ അമ്മയെ ഇതിൽ ഒരു അക്രമി കസേരകൊണ്ട് ചുമരിനോട് ചേർത്ത് വച്ചു.


ഈ സമയം മറ്റു അക്രമികൾ കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച്‌ രഞ്ജിത്തിന്റെ കഴുത്തിലും തുടയിലും മാരകമായി വെട്ടി പരിക്കേൽപ്പിച്ചു. ചുറ്റിക കൊണ്ടുള്ള അടിയേറ്റു മുഖത്തെ എല്ലുകളെല്ലാം തന്നെ തവിടുപൊടിയായി. ഇതിനു പുറമെ മാരകമായ വെട്ടും മുഖത്തേറ്റു . സംഭവസ്ഥലത്ത് വച്ചുതന്നെ രഞ്ജിത്ത് മരണപ്പെട്ടു. പിന്നീട് ദിവസങ്ങളോളം ആലപ്പുഴ ഭീതിയുടെ മുൾമുനയിലായിരുന്നു. പോലീസിന്റെ കര്ശനമായ നടപടികളെത്തുടർന്നു ആക്രമണങ്ങൾക്ക് ശമനമുണ്ടായി. ക്രമസമാധാന ചുമതല ഉണ്ടായിരുന്ന എ ഡിജിപി വിജയ് സാക്രേ (SDGP vijay sakhare) തന്നെ നേരിട്ടിറങ്ങിയാണ് അക്രമികളെ പിടികൂടിയത്.

See also  ലോകസഭാ തെരഞ്ഞെടുപ്പ് : കളക്ടറേറ്റിൽ എം സി എം സി ഓഫീസ് പ്രവർത്തന സജ്ജം

Leave a Comment