യുവതിയുടെ ആത്മഹത്യ; ഒരു മാസം തികഞ്ഞിട്ടും കേസിലെ പ്രതികൾ കാണാമറയത്ത്, തിരുവല്ലം പൊലീസിന്റെ ഇരട്ടത്താപ്പ്, സ്റ്റേഷൻ മാർച്ച്

Written by Web Desk1

Published on:

തിരുവല്ലം : വണ്ടിതടത്ത് യുവതി ആത്മഹത്യ’ ചെയ്ത കേസിൽ പ്രതികളെ പിടികൂടാത്ത തിരുവല്ലംപോലീസിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് പാച്ചല്ലൂർ മുസ്ലിം ജമാഅത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ലം സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി .പാച്ചല്ലൂർ വാറുവിള പുത്തൻ വീട്ടിൽ ഷാജഹാൻ – സുൽഫത്ത് ദമ്പതികളുടെ മകൾ ഷഹ്ന എന്ന 23 കാരി ഇക്കഴിഞ്ഞ ഡിസംബർ 23 ന് വൈകിട്ട് 4 മണിയോട് കൂടി വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടത്.


ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും സ്ത്രീധനത്തെ ചൊല്ലിയുള്ള പീഢനത്തെ തുടർന്നാണ് മകൾ ആത്മഹത്യ ചെയ്തതെന്ന മാതാപിതാക്കളുടെ പരാതിയിൽ ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ തിരുവല്ലം പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിലാണെന്നും ഇവരെ കണ്ടെത്താനുള്ള അന്വേഷണം നടന്നു വരുന്നെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൾ പ്രതികളെ പിടികൂടുന്ന കാര്യത്തിൽ പൊലീസ് അലംഭാവം കാണിക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് പാച്ചല്ലൂർ ജമാഅത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. ജമാഅത്ത് പ്രസിഡന്റ് അഡ്വ പാച്ചല്ലൂർ നുജുമുദീൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു ജന.സെക്രട്ടറി എ.കെ.ബുഹാരി, ഇമാം സജ്ജാദ് റഹ്മാനി, എം.വെെ നവാസ്, എം.. വാഹിദ്, മുജീബ് റഹ്മാൻ , അബ്ദുൽ സമദ് ഹാജി, അബ്ദുൽ മജീദ്,
ഷെെബു , റാഷിദ്, എന്നിവരോടെപ്പം ഷഹ്നയുടെ മാതാപിതാക്കളും ധർണ്ണയിൽ പങ്കെടുത്ത്. പോലീസിൻ്റെ നിഷ്ക്രിയത്വവും കുറ്റം ചെയ്തവരെ സംരക്ഷിക്കുന്ന നിലപാടും നടന്ന സംഭവത്തെ കുറിച്ച് സംസാരിച്ചത് കേട്ട് നിന്നവരുടെ പ്പോലും കണ്ണീരിലാഴ്ത്തി.

Related News

Related News

Leave a Comment