ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍, സാധ്യതാപട്ടിക ഇങ്ങനെ…

Written by Web Desk1

Published on:

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍. ജനുവരി 30 ന് മുമ്പ് നാല് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. കേന്ദ്രം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന 100 മണ്ഡലങ്ങളില്‍ നാല് മണ്ഡലങ്ങള്‍ കേരളത്തിലാണ്.

തൃശ്ശൂര്‍- സുരേഷ് ഗോപി, ആറ്റിങ്ങല്‍-വി മുരളീധരന്‍, തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖര്‍, പാലക്കാട് – സി കൃഷ്ണകുമാര്‍, പത്തനംതിട്ട – കുമ്മനം രാജശേഖരന്‍ / പി സി ജോര്‍ജ്, വയനാട്- അബ്ദുള്ള കുട്ടി / ശോഭ സുരേന്ദ്രന്‍, കോഴിക്കോട്- നവ്യ ഹരിദാസ് / എം ടി രമേശ്, വടകര – പ്രഫുല്‍ കൃഷ്ണന്‍, കാസര്‍കോട്- ശ്രീകാന്ത് / പി കെ കൃഷ്ണദാസ് എന്നിങ്ങനെയാണ് സാധ്യത പട്ടിക.

അനില്‍ ആന്റണിയും ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും. കോട്ടയവും ചാലക്കുടിയും ആണ് പരിഗണനയിലുള്ളത്. 4 സ്ത്രീകളെ കേരളത്തില്‍ നിന്ന് മത്സരിപ്പിക്കാനാണ് തീരുമാനം. ശോഭ സുരേന്ദ്രന്‍, നിവേദിത സുബ്രഹ്‌മണ്യന്‍, പ്രമീള ദേവി എന്നിവര്‍ പരിഗണനയില്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കില്ല.

See also  സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; സ്ഥാനാർത്ഥി നിർണയം ചർച്ചയാകും

Related News

Related News

Leave a Comment