ഫര്‍ണിച്ചര്‍ നിര്‍മാണശാലയില്‍ തീപിടിത്തം ; ഏഴ് ലക്ഷം രൂപയുടെ നഷ്ടം

Written by Web Desk1

Published on:

ഒല്ലൂര്‍ | ഫര്‍ണിച്ചര്‍ നിര്‍മാണശാല കത്തിനശിച്ചു. അവിണിശ്ശേരി ഏഴുകമ്പനിക്ക് സമീപം എടക്കുന്നി കാപ്പുഴ രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള ഫര്‍ണിച്ചര്‍ നിര്‍മാണശാലയാണ് കത്തിനശിച്ചത്. സമീപവാസികളാണ് നിര്‍മാണശാലയില്‍ നിന്നും തീ കത്തുന്നത് ആദ്യം കണ്ടത്.

നിര്‍മാണശാലയിലുണ്ടായിരുന്ന തേക്കുമരങ്ങളും നിര്‍മാണം പൂര്‍ത്തിയായ കട്ടില്‍ , സെറ്റികള്‍, കസേരകള്‍, കട്ടറുള്‍പ്പെടെ മെഷിനറികള്‍ എന്നിവ പൂര്‍ണമായും കത്തിനശിച്ചു. ഏകദേശം ഏഴ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

തൃശൂരില്‍നിന്നും പുതുക്കാട് നിന്നും അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീയണച്ചത്.

See also  ഒരു കോടിയുടെ ഭാഗ്യശാലിയാര്?

Leave a Comment