സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്, 31 വരെ അപേക്ഷിക്കാം

Written by Web Desk1

Published on:

കേന്ദ്ര മാനവവിഭവശേഷിമന്ത്രാലയം കോളേജ്/സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2023-’24 അധ്യയനവർഷത്തെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന്‌ (ഫ്രഷ്/റിന്യൂവൽ) ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടി.

യോഗ്യത: കേരള സ്റ്റേറ്റ് ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി ബോർഡുകൾ നടത്തിയ 2023-ലെ 12-ാം ക്ലാസ് പരീക്ഷയിൽ 80 ശതമാനം കൂടുതൽ മാർക്കുവാങ്ങി വിജയിച്ചവരും ഏതെങ്കിലും റെഗുലർ ബിരുദകോഴ്സിന് ഒന്നാംവർഷം ചേർന്നവരുമായിരിക്കണം. കറസ്പോണ്ടൻസ് കോഴ്സിനോ ഡിസ്റ്റൻസ് കോഴ്സിനോ ഡിപ്ലോമ കോഴ്സിനോ ചേർന്നവർക്ക് അപേക്ഷിക്കാൻ കഴിയില്ല. പ്രായം: 18-നും 25-നും ഇടയിൽ.

See also  പ്രശസ്ത സംവിധായകൻ ഉപാസന മോഹൻ അന്തരിച്ചു…

Leave a Comment