Friday, April 4, 2025

സംയോജിത പച്ചക്കറി കൃഷി: സൗജന്യ തൈ വിതരണം നടത്തി

Must read

- Advertisement -

കടവല്ലൂർ:കടവല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംയോജിത പച്ചക്കറി കൃഷിയുടെ ഭാഗമായി സൗജന്യ തൈകളുടെ വിതരണം നടത്തി. വിതരണ ഉദ്ഘാടനം മുൻ ബാങ്ക് പ്രസിഡന്റും ജില്ലയിലെ മികച്ച എം.ബാലാജി കർഷകനുമായ നിർവഹിച്ചു.
കടവല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ മോഹനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ രാജേന്ദ്രൻ, കർഷകശ്രീ ജേതാവ് മുഹമ്മദ് മാനം കണ്ടത്ത്, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പ്രഭാത് മുല്ലപ്പിള്ളി എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ബീന.സി നന്ദി പറഞ്ഞു. കർഷകസംഘം കുന്നംകുളം ഏരിയ സെക്രട്ടറി കെ. കൊച്ചനിയൻ, കെ.ബി ജയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എ ഫൗസിയ, സിപിഐഎം ലോക്കൽ സെക്രട്ടറിമാരായ അജിത് കുമാർ, കെ.ഇ സുധീർ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ജയൻ പൂളക്കൽ, ബിന്ദു ധർമ്മൻ, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീജ വേലായുധൻ, വാർഡ് മെമ്പർമാർ, വർഗബഹുജന സംഘടന നേതാക്കൾ, പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. 20 വാർഡുകളിലായി അരലക്ഷം തൈകൾ വിതരണം ചെയ്തു‌

See also  തല ഉയർത്തിപ്പിടിച്ച കവിയും പടപ്പാട്ടുകാരനുമായിരുന്നു സലീം രാജ് : കവി രാവുണ്ണി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article