Thursday, April 3, 2025

ടി.സിദ്ദിഖ് എംഎൽഎയുടെ ഭാര്യക്കെതിരെ കേസ്

Must read

- Advertisement -

കോഴിക്കോട്: സിസ് ബാങ്കിന്‍റെ മറവിൽ കോടികൾ തട്ടിയെന്ന പരാതിയിൽ ടി.സിദ്ദിഖ് എംഎൽഎയുടെ ഭാര്യയും ബാങ്കിന്‍റെ എക്സിക്യൂട്ടീവ് ഡയറക്‌ടറുമായ ഷറഫുന്നീസക്കെതിരെ കേസെടുത്ത് പൊസീസ്. വെസ്റ്റേഹിൽ സ്വദേശിനിയായ 62 കാരിയുടെ പരാതിയിലാണ് നടപടി.

ഷറഫുന്നീസുൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം സമാനമായ മൂന്നു പരാതികളാണ് ലഭിച്ചത്. നേരത്തെ നാലുപേരുടെ പരാതിയിലും കേസെടുത്തിരുന്നു. ഇതുവരെ അൻ‌പതോളം പരാതികളാണ് ഇവർക്കെതിരെ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്ഥാപകനും ഒന്നാം പ്രതിയുമായ കടലുണ്ടി സ്വദേശി വസീം തൊണ്ടികോടന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്നാണ് സൂചന.

See also  അങ്കണവാടിയുടെ പുറത്തേക്ക് മൂത്രമൊഴിക്കാൻ പോയ 5 വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article