ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Written by Web Desk1

Published on:

കോട്ടയം: കുടമാളൂർ കിംസ് ആശുപത്രിക്ക് സമീപം കാറിന് തീപിടിച്ചു. കുമാരനല്ലൂർ സ്വദേശി കൃഷ്ണകുമാറും സഹോദരിയും സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. ആശുപത്രിയിൽ പോയി മടങ്ങിവരുന്നവഴി കാറിൻറെ മുൻവശത്ത് നിന്ന് പുക ഉയരുകയായിരുന്നു.

കാറിൽനിന്ന് ഇരുവരും പുറത്തിറങ്ങുകയും കാറിന്റെ ബോണറ്റ് ഉയർത്തിവെക്കുകയും ചെയ്തു. പെട്ടന്ന് തീ ആളിപടരുകയായിരുന്നുവെന്ന് കൃഷ്ണകുമാർ പറഞ്ഞു. വിവരം അറിയിച്ചതിനെ തുടർന്ന് കോട്ടയത്തുനിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. കാർപൂർണമായും കത്തി നശിച്ചു. ആർക്കും പരിക്കില്ല.

See also  ശബരിമലയിലെ തിരക്ക്: ആവശ്യമായ നടപടികൾ സ്വീകരിച്ചെന്ന് ദേവസ്വം മന്ത്രി

Leave a Comment