രാഹുല്‍ മാങ്കൂട്ടത്തിൽ വീണ്ടും അകത്താകുമോ?

Written by Web Desk1

Published on:

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് 8 ദിവസത്തെ ജയിൽ വാസത്തിനു ശേഷം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായത്. എന്നാൽ ഇപ്പോൾ രാഹുലിനെതിരെ വീണ്ടും കേസെടുത്തിരിക്കയാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നല്‍കിയ സ്വീകരണത്തിലാണ് പുതിയ കേസെടുത്തത്. അന്യായമായി സംഘം ചേരല്‍, ഗതാഗതം തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്. രണ്ടാം പ്രതിയാക്കിയാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്.

സമീപകാലത്ത് തിരുവനന്തപുരത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എടുക്കുന്ന അഞ്ചാമത്തെ കേസാണിത്. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് നാലു കേസുകളിലും ഡിജിപി ഓഫ് മാര്‍ച്ച് കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ നാലു കേസുകളിലും കോടതി ജാമ്യം അനുവദിച്ചതോടെയാണ് ജയില്‍ മോചിതനായത്.

.

See also  സൈബർത്തട്ടിപ്പിന്‌ പുതിയ `മുഖം’; ജാഗ്രതൈ …

Related News

Related News

Leave a Comment