ന്യൂഡൽഹി: പതിനായിരത്തോളം ഇന്ത്യക്കാർക്ക് ആകർഷകമായ ശമ്പളത്തോടുകൂടി ജോലി നൽകാനൊരുങ്ങി ഇസ്രായേൽ കമ്പനികൾ. കെട്ടിടനിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്കാണ് ഈ സുവർണ്ണ അവസരം. ഹരിയാനയിലെ റോഹ്‌താക്കിലെ മഹർഷി ദയാനന്ദ് സർവ്വകലാശാലയുടെ കീഴിലാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.
ഇസ്രായേൽ – ഹമാസ് യുദ്ധം നടക്കുന്ന സാഹചര്യത്തിൽ നിരവധി പാലസ്തീൻ തൊഴിലാളികളുടെ പെർമിറ്റ് സർക്കാർ റദ്ദ് ചെയ്തിരുന്നു. ഇതിനെ തുടർന്ന് രാജ്യത്ത് കടുത്ത തൊഴിലാളി ക്ഷാമം മുൻപ് നേരിട്ടിരുന്നു.
ഗാസയിലേയും വെസ്റ്റ്ബാങ്കിലേയും അതിർത്തികൾ അടയ്ക്കുന്നതിന് വേണ്ടിയും കെട്ടിട നിർമാണമേഖലയിലെ ഇസ്രായേലി തൊഴിലാളികളെ റിക്രൂട്ട് ചെയ്തതതും മറ്റൊരു കാരണമാണ്. ഇതിനുപിന്നാലെയാണ് പുതിയ ഇസ്രായേൽ നീക്കവുമായി സർക്കാർ ഇന്ത്യയെ സമീപിച്ചിരിക്കുന്നത്.റിക്രൂട്ട്‌മെന്റ് വിവരം പുറത്തുവന്നതോടെ നൂറ്കണക്കിന് വിദഗ്ദ്ധരായ തൊഴിലാളികളാണ് തിരഞ്ഞെടുപ്പ് പരീക്ഷയ്ക്കായി അപേക്ഷിച്ചിരിക്കുന്നത്.