മഹാരാജാസ് കോളജ് സംഘർഷം; കെഎസ്‌യു പ്രവർത്തകൻ അറസ്റ്റിൽ

Written by Web Desk1

Published on:

കൊച്ചി ∙ മഹാരാജാസ് കോളജിലെ സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകൻ അറസ്റ്റിൽ. മൂന്നാംവർഷ വിദ്യാർഥിയും കണ്ണൂർ സ്വദേശിയുമായ ഇജിലാൽ ആണ് അറസ്റ്റിലായത്. .

കെഎസ്‌യു– ഫ്രറ്റേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇവർക്കെതിരെ വധശ്രമം അടക്കം 9 വകുപ്പുകൾ ചുമത്തി. നിയമവിരുദ്ധ കൂട്ടംകൂടൽ, കലാപശ്രമം, ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ച്‌ പരുക്കേൽപിക്കൽ ‌തുടങ്ങിയ വകുപ്പുകളും ചുമത്തി. മൂന്നാം വർഷ വിദ്യാർഥി അബ്‌ദുൽ മാലിക്കാണ് ഒന്നാം പ്രതി. അധ്യാപകനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആർ.

.

Related News

Related News

Leave a Comment