കെഎസ്ഇബിയുടെ സെര്‍വര്‍ തകരാറിലായി; സേവനങ്ങള്‍ തടസ്സപ്പെട്ടു

Written by Taniniram

Published on:

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ സെര്‍വര്‍ തകരാറിലായി. ബോര്‍ഡിന്റെ സോഫ്റ്റ് വെയറായ ഒരുമ നെറ്റാണ് തകരാറിലായത്. സോഫ്റ്റ് വെയര്‍ തകരാറിലായതോടെ കെഎസ്ഇബിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താറുമാറായി. സേവനങ്ങളെല്ലാം ഭാഗികമായി തടസ്സപ്പെട്ടു. തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ അടിയന്തിരമായി തുടങ്ങിയിട്ടുണ്ട്.

കെ എസ് ഇ ബി യുടെ വൈദ്യുതി ബില്ലടക്കാനുള്ള ചില സംവിധാനങ്ങളില്‍ (ഗൂഗിള്‍ പേ ആമസോണ്‍ പേ, പേ ടി എം തുടങ്ങിയ ബി.ബി.പിഎസ് സംവിധാനങ്ങള്‍, അക്ഷയ, ഫ്രണ്ട്‌സ്) മാത്രമാണ് ഇപ്പോള്‍ തടസ്സമെന്നും്. കെ എസ് ഇ ബി യുടെ ഉപഭോക്തൃ സേവന വെബ്‌സൈറ്റായ wss.kseb.in വഴി പണമടക്കാന്‍ സാധിക്കുമെന്നും കെ എസ് ഇ ബി യുടെ സെക്ഷന്‍ ഓഫീസ് കൗണ്ടറുകള്‍ വഴിയും (മാനുവല്‍ റെസിപ്റ്റ് ) പണമടക്കാന്‍ സാധിക്കുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

See also  വിഷം ഉള്ളിൽച്ചെന്നു ഗുരുതരാവസ്ഥയിലായ യുവാവുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു, നഴ്‌സിനും രോഗിക്കും ഗുരുതര പരിക്ക്

Leave a Comment