100 ദിവസം പിന്നിട്ടുവെങ്കിലും ലക്‌ഷ്യം കണ്ടില്ല; ഇസ്രായേൽ സൈനിക തലവൻ രംഗത്ത്

Written by Web Desk1

Published on:

ടെൽ അവീവ്:ഗാസയ്ക്ക് എതിരായ യുദ്ധം 100 ദിവസം പിന്നിട്ടിട്ടും ബന്ദികളെ മോചിപ്പിക്കുക, ഹമാസിനെ ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളിൽ ഇസ്രായേൽ പരാജയപ്പെട്ടെന്ന വാദവുമായി ഇസ്രായേൽ മുൻ റിസർവ് ജനറൽ ഇറ്റ്സാക് ബ്രിക്ക്.ഹമാസിന്റെ തടവിൽ കഴിയുന്ന ബന്ദികളെ ജീവനോടെ പുറത്തെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് പൊറുക്കാനാവാത്ത വീഴ്ചയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

`മുമ്പ് ചെയ്തതുപോലെ ഇസ്രായേൽ തടങ്കലിൽ പാർപ്പിച്ചിരുന്ന ഫലസ്തീൻ തടവുകാരെ വിട്ടയച്ചും വെടിനിർത്തൽ പ്രഖ്യാപിച്ചും കൂടുതൽ ബന്ദി മോചനം സാധ്യമാക്കണം. ഖാൻ യൂനിസിൽ നിന്ന് കരസേനയെ പിൻവലിക്കുന്നത് സൈനികരുടെ മരണം കുറയ്ക്കാൻ സഹായിക്കുമെന്നും’ ഒരു അഭിമുഖത്തിൽ ഇറ്റ്സാക് ബ്രിക്ക് പറഞ്ഞു,

Related News

Related News

Leave a Comment