മഹാരാജാസ് കോളേജിൽ (Maharajas College)എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ സംഭവത്തിൽ 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ് യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകർക്കെതിരെയാണ് കേസെടുത്തത്.
എറണാകുളം മഹാരാജാസ് കോളജില്‍ (Maharajas College) വീണ്ടും സംഘര്‍ഷം. ഇന്നു പുലര്‍ച്ചെയാണ് കോളേജ് ക്യാമ്പസില്‍ വെച്ച് ആക്രമണമുണ്ടായത്. സംഘർഷത്തിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയ്ക്ക് കുത്തേറ്റു.
സംഭവത്തിൽ 15 കെഎസ് യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകർക്കെതിരെ പോലീസ് കേസെടുത്തു. വധശ്രമം അടക്കം 9 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി അബ്ദുൾ മാലിക് ഒന്നാം പ്രതി. അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആറിലുളളത്.
എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാൻ്റെ (Nasar Abdul Rahman ) കാലിനും കൈക്കും വയറിനും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ റഹ്മാനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.