യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായി

Written by Taniniram

Published on:

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ (Rahul Mamkoottam) ജയില്‍ മോചിതനായി. പൂജപ്പുര സെന്‍ട്രല്‍ ജയിലിലില്‍ നിന്നും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാത്രി 9.15നോട് കൂടിയാണ് ജയില്‍ മോചിതനായത്. അറസ്റ്റിലായി 8 ദിവസത്തിന് ശേഷമാണ് രാഹുല്‍ ജയില്‍ മോചിതനാകുന്നത്. 4 കേസുകളിലും ഉപാധികളോടെയാണ് രാഹുലിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് പുറത്തിറങ്ങിയത്.

ജയിലിന് പുറത്ത് വന്‍സ്വീകരണം

ജയിലിന് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിന് വന്‍സ്വീകരണമാണ് നല്‍കിയത്. പുഷ്പവൃഷ്ടിയോടും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെയാണ് രാഹുലിനെ പുറത്തേക്ക് ആനയിച്ചത്. ഷാഫി പറമ്പില്‍ എം.എല്‍ എ അടക്കമുളള നേതാക്കള്‍ വളരെ പണിപ്പെട്ടാണ് തിരക്ക് നിയന്ത്രിച്ചത്. ഉപാധികളോടെയായിരുന്നു കോടതി രാഹുലിന് ജാമ്യ അനുവദിച്ചത്. 25000 രൂപ കെട്ടിവെക്കണം, എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം.
യൂത്ത് കോണ്‍?ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമ കേസില്‍ ഇന്ന് ഉച്ചയ്ക്കുശേഷം ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചത്.

Related News

Related News

Leave a Comment