Tuesday, May 6, 2025

വിഴിഞ്ഞത്ത് വീണ്ടും കപ്പലടുക്കുമോ??

Must read

- Advertisement -

വിഴിഞ്ഞം: വിഴിഞ്ഞത്തെത്തിച്ച ക്രെയിനുകളുടെ പരീക്ഷണത്തിനായി വലിയ ബാർജും കണ്ടെയ്‌നറുകളുമുള്ള ചെറു കപ്പൽ വൈകാതെ വിഴിഞ്ഞത്ത് എത്തുമെന്ന് സൂചന. കപ്പലിൽ നിന്നു കണ്ടയ്‌നറുകൾ ഇറക്കുന്ന പരീക്ഷണം നടത്തുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. വലിയ ക്രെയിനുകളായ ഷിപ് ടു ഷോർ(എസ്ട‌ിഎസ്), വലുപ്പം കുറഞ്ഞ ഞ്ഞ യാർഡ് ക്രെയിനുകൾ എന്നിവയുടെ പരീക്ഷണാർഥമാണിത്. ചെറു കണ്ടയ്നറുകൾ ഉൾപ്പെടെ സജ്ജീകരിച്ചു ക്രെയിനുകളുടെ പരീക്ഷണം കരയിൽ ഇപ്പോൾ തുടങ്ങി. തുറമുഖ കമ്മീഷനിങ് ഭാഗമായി വലിയ കണ്ടയ്‌നർ കപ്പൽ കൊണ്ടുവരാനാണ് അദാനി കമ്പനിയുടെ ശ്രമം. അതിനിടെ അതിവേഗം പുരോഗമിക്കുന്ന തുറമുഖ നിർമാണ പുരോഗതി നേരിൽ കാണാനായി രാജ്യാന്തര ഷിപ്പിങ് ലൈനർ ഓപ്പറേഷൻ കമ്പനി പ്രതിനിധികൾ വിഴിഞ്ഞം സന്ദർശിക്കുന്നുണ്ട്. ജെഎം ബക്ഷി ആൻഡ് കമ്പനിയുടെ സിഇഒ സുശീൽ മുൽചന്ദാനി ഉൾപ്പെടെയുള്ള ഉന്നതല സംഘം കഴിഞ്ഞ ദിവസം ഇവിടം സന്ദർശിച്ചിരുന്നു വിസിൽ സിഇഒ ഡോ.ജയകുമാർ ഉൾപ്പെടെയുള്ളവർ ഒപ്പമുണ്ടായിരുന്നു.

See also  വിഴിഞ്ഞം കമ്മീഷനിങ് ചടങ്ങിൽ പ്രതിപക്ഷ നേതാവിനെ ഒഴിവാക്കി; ശശി തരൂർ എംപിയും വിൻസെന്‍റ് എംഎൽഎയും പങ്കെടുക്കും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article